മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചു

മുഖ്യമന്ത്രിയുടെ മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചു. മാർച്ച് ഒന്ന് മുതൽ ഉപദേഷ്ടാക്കളുടെ സേവനം പ്രാബല്യത്തിലുണ്ടാകില്ല.
ജോൺ ബ്രിട്ടാസായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. രമൺ ശ്രീവാസ്തവയായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്. ചീഫ് സെക്രട്ടറി പദവിയിലുള്ള രമൺ ശ്രീവാസ്തവയുടേയും പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലുള്ള ജോൺ ബ്രിട്ടാസിന്റെയും സേവനം മാർച്ച് ഒന്ന് മുതൽ അവസാനിപ്പിക്കുകയാണെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇരുവരും ശമ്പളം കൈപ്പറ്റിയിരുന്നില്ല. രമൺ ശ്രീവാസ്തവയ്ക്ക് രണ്ട് പൊലീസ് ഡ്രൈവർമാരെ അനുവദിച്ചിരുന്നു.
ആറ് ഉപദേശകരാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. ഇതിൽ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നേരത്തെ ഒഴിഞ്ഞിരുന്നു.
Story Highlights – chief minister, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here