Advertisement

ജയിക്കാൻ വിസമ്മതിച്ച് ബ്ലാസ്റ്റേഴ്സ്; ഒഡീഷക്കെതിരെ സമനില

February 11, 2021
2 minutes Read
kerala blasters drew odisha

ഐഎസ്എലിൽ ഒഡീഷ എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം സ്കോർ ചെയ്തു. ഒഡീഷയ്ക്കായി ഡീഗോ മൗറീഷിയോ ഇരട്ട ഗോൾ നേടി. ജോർഡൻ മറെ, ഗാരി ഹൂപ്പർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. ബ്ലാസ്റ്റേഴ്സിൻ്റെ ജയമില്ലാത്ത തുടർച്ചയായ അഞ്ചാം കളിയാണ് ഇത്.

മത്സരത്തിൻ്റെ സമസ്ത മേഖലകളിലും മുന്നിൽ നിന്നിട്ടും ബ്ലാസ്റ്റേഴ്സിൻ്റെ വിധി. 53 ശതമാനം പൊസഷൻ, 9 ഷോട്ട് ഓൺ ടാർഗറ്റ്, 15 ഷോട്ട് ഓഫ് ടാർഗറ്റ്, 71 ശതമാനം പാസ് കൃത്യത എന്നിങ്ങനെയാണ് കണക്കിലെ കളി. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഒഡീഷയാണ് ആദ്യം സ്കോർ ചെയ്തത്. ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ജെറി നൽകിയ പന്ത് സ്വീകരിച്ച ഡീഗോ മൗറീഷിയോ ആൽബീനോ ഗോമസിനെ കീഴടക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് ഒഡീഷ മുന്നിലായിരുന്നു.

Read Also : ഹൂപ്പറും മറെയും ടീമിൽ; ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്

രണ്ടാം പകുതി ആരംഭിച്ച് 7 മിനിട്ടുകൾക്കുള്ളിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 52ആം മിനിട്ടിൽ ഗാരി ഹൂപ്പർ നൽകിയ ക്രോസ് ജോർഡൻ മറെ അനായാസം വലയിലെത്തിച്ചു. തുടർച്ചയായി ആക്രമണം നടത്തിയ ബ്ലാസ്റ്റേഴ്സ് 68ആം മിനിട്ടിൽ ലീഡെടുത്തു. സഹലിൻ്റെ ബാക്ക്ഫൂട്ട് പാസിൽ നിന്ന് ഗാരി ഹൂപ്പർ വല തുളക്കുകയായിരുന്നു. 6 മിനിട്ടുകൾക്കുള്ളിൽ ഒഡീഷ ഒപ്പമെത്തി. മൗറീഷിയോടുടെ രണ്ടാം ഗോൾ. ബ്രാഡൻ ഇന്മനാണ് ഗോളിനു വഴിയൊരുക്കിയത്.

ഗോളടിക്കാൻ വീണ്ടും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫൈനൽ തേർഡിലെ പാളിച്ചകൾ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുകയായിരുന്നു.

Story Highlights – kerala blasters drew with odisha fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top