തലശേരിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

thalasery woman death murder

കണ്ണൂർ തലശേരിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗോപാൽപേട്ട സ്വദേശി ഗോപാലകൃഷ്ണൻ (56) അറസ്റ്റിലായി.

ഗോപാൽപേട്ട സ്വദേശിനി ശ്രീധരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഓട്ടോറിക്ഷയിൽ നിന്ന് വീണ നിലയിൽ ശ്രീധരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസമാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഗോപാലകൃഷ്ണൻ തലയ്ക്കടിച്ച ശേഷം സ്ത്രീയെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

Story Highlights – murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top