ഇരവിപുരം സീറ്റില്‍ അവകാശവാദം ഉന്നയിച്ച് മുസ്ലിം ലീഗും ആര്‍എസ്പിയും

കൊല്ലം ഇരവിപുരത്ത് യുഡിഎഫില്‍ തര്‍ക്കം. ഇരവിപുരം സീറ്റില്‍ അവകാശവാദമുന്നയിച്ച് മുസ്ലിം ലീഗും ആര്‍എസ്പിയും രംഗത്തെത്തി. ലീഗിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ് ഇരവിപുരമെന്ന് മുസ്ലിം ലീഗ് നേതാവും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ എ യൂനുസ് കുഞ്ഞ് പറഞ്ഞു. 1980 മുതല്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലമാണ് ഇരവിപുരം. 38 ശതമാനം മുസ്ലിങ്ങളുള്ള മണ്ഡലമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also : കൽപറ്റയിൽ മത്സരിക്കാൻ മുല്ലപ്പളളി രാമചന്ദ്രൻ തീരുമാനിച്ചതിൽ മുസ്ലിം ലീഗിൽ എതിർപ്പ്
അതേസമയം 1970 മുതല്‍ മത്സരിക്കുന്ന സീറ്റ് ആര്‍എസ്പിക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി സംസ്ഥാന സെക്രട്ടറി എ എ അസീസും രംഗത്തെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇരവിപുരം മണ്ഡലത്തില്‍ മത്സരിക്കുമെന്നും എ എ അസീസ്. കൊല്ലം, കുണ്ടറ സീറ്റുകള്‍ കൂടി ആര്‍എസ്പി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇരവിപുരം സീറ്റ് വിട്ട് വേറെ സീറ്റ് ചോദിച്ചിട്ടില്ല. യുഡിഎഫില്‍ ഇത്തരത്തിലൊരു ചര്‍ച്ചയുണ്ടായിട്ടില്ല. കഴിഞ്ഞ പ്രാവശ്യവും അഞ്ച് സീറ്റുകളില്‍ തങ്ങള്‍ മത്സരിച്ചിരുന്നതായി എ എ അസീസ് ചൂണ്ടിക്കാട്ടി.
Story Highlights – muslim league, rsp, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here