മാണി സി കാപ്പനെ വീണ്ടും സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

ramesh chennithala again welcomes kappan

എൻസിപി നേതാവ് മാണി സി കാപ്പനെ യുഡിഎഫിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പാലാ സീറ്റ് മാണി സി കാപ്പന് നൽകുമെന്നതിൽ സംശയം വേണ്ടെന്നും എൻസിപി വന്നാൽ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എൻസിപിയല്ല മറിച്ച് കാപ്പൻ മാത്രമാണ് വരുന്നതെങ്കിലും സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മുന്നണി മാറ്റത്തെ ശരദ് പവാർ അനുകൂലിക്കാത്തതിനെ തുടർന്ന് എൻസിപി എൽഡിഎഫ് വിടില്ലെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലൊണ് ചെന്നിത്തലയുടെ പ്രതികരണം. ഒദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും യുഡിഎഫിനൊപ്പം ചേരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് മാണി സി കാപ്പനും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുൻപ് പാലാ സീറ്റ് വിഷയത്തിൽ എൽഡിഎഫ് തീരുമാനം വേണമെന്ന് മാണി സി കാപ്പൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

Story Highlights – ramesh chennithala again welcomes kappan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top