ടെലഗ്രാമിലെ സിനിമകളെല്ലാം നിരോധിച്ചു

telegram app films banned

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു. വെള്ളം സിനിമയുടെ നിർമാതാവിന്റെ പരാതിയെതുടർന്നാണ് നടപടി. വ്യാജ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഗ്രൂപ്പുകൾ എല്ലാം നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൈറസിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയായിരുന്നു ടെലഗ്രാം അധികൃതർ. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്തിരുന്ന നിരവധി ചാനലുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടെലഗ്രാം നീക്കം ചെയ്തത്. ഒട്ടേറെ ഉപഭോക്താക്കളാണ് ചാനൽ നീക്കം ചെയ്യുന്നതിനെപ്പറ്റി സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചത്.

ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് ടെലഗ്രാം ഉപയോഗിക്കപ്പെട്ടിരുന്നത്. രണ്ട് ജിബി വരെ സൈസിലുള്ള ഫയലുകൾ പങ്കുവെക്കാൻ കഴിയും എന്നതാണ് ടെലഗ്രാമിനെ ജനകീയമാക്കിയത്. സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രീതി നേടിയ ടെലഗ്രാമിൽ സിനിമകളും വെബ്‌സീരീസുകളും പങ്കുവയ്ക്കാൻ നിരവധി ചാനലുകളും ഗ്രൂപ്പുകളും ഉണ്ട്. ഇത്തരം ചാനലുകളാണ് ഇപ്പോൾ പൂട്ടുന്നത്.

ഒടിടിയിലും തീയറ്ററിലും റിലീസാവുന്ന സിനിമ അടക്കമുള്ള വിഡിയോ കണ്ടന്റുകൾ ടെലഗ്രാമിലൂടെ വേഗത്തിൽ പ്രചരിക്കുന്നത് ഏറെക്കാലമായുള്ള പരാതിയാണ്. പൈറേറ്റഡ് കണ്ടന്റുകൾ ഏറ്റവുമധിക പ്രചരിക്കുന്നത് ടെലഗ്രാമിലൂടെയാണ്. ഇത് അവസാനിപ്പിക്കണമെന്ന് പലപ്പോഴായി സിനിമാ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. പലതവണ ചാനലുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും പല പേരുകളിൽ അവ ടെലഗ്രാമിൽ തിരികെ എത്താറുണ്ട്. ഇടയ്ക്കിടെ അശ്ലീല, പൈറേറ്റഡ് വിഡിയോ ചാനലുകൾ പൂട്ടാറുണ്ടെങ്കിലും ഇത്രയധികം ചാനലുകൾ ഒരുമിച്ച് നീക്കം ചെയ്യുന്നത് ഇത് ആദ്യമായാണ്.

Story Highlights – telegram app films banned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top