Advertisement

ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച അക്കൗണ്ടുകള്‍ നീക്കം ചെയ്തു

February 12, 2021
1 minute Read
IT ministry confirms tweet removal

കേന്ദ്രം നിര്‍ദേശിച്ച അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. നടപടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പട്ടിക പരിഗണിച്ചാണ്. ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് എതിരെ ഇ ഡി അന്വേഷണം നടത്തും. ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ അനധികൃത സമ്പാദനം നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.

വന്‍കിട സ്ഥാപനങ്ങള്‍ക്കും ഭീകരവാദ സംഘടനകള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ അടക്കം ഈ സമൂഹ മാധ്യമങ്ങള്‍ സഹായം നല്‍കിയെന്നും ആരോപണമുണ്ട്. 2000 ത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കുമെന്നും വിവരം.

കഴിഞ്ഞ ദിവസം രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമത്തിലെ പിഴവുകള്‍ തിരുത്തി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പുകള്‍ക്ക് മാത്രം ഇന്ത്യയില്‍ അനുമതി നല്‍കും. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

Story Highlights – twitter, central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top