ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫ് അറസ്റ്റിൽ

ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫ് അറസ്റ്റിൽ. ഉത്തർ പ്രദേശ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹത്രാസ് കലാപത്തിന് പണമെത്തിച്ചെന്ന കേസിലാണ് അറസ്റ്റ്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കാക്കനാട് ജയിലിലെത്തിയാണ യു.പി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹത്രാസിൽ കലാപത്തിന് പണമെത്തിച്ചെന്ന കേസിൽ ഗുരുതരമായ വകുപ്പുകളാണ് റൗഫിനെതിരെ യു.പി പൊലീസ് ചുമത്തിയിട്ടുള്ളത്. സമൂഹത്തിൽ വിദ്വേഷം വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ഇതിന് പ്രേരണ നൽകൽ എന്നീ കുറ്റങ്ങൾ റൗഫിനെതിരെയുണ്ട്.
Story Highlights – campus front leader rauf shareef arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here