രാജ്യവ്യാപകമായി കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം

ഈ മാസം 23 വരെ രാജ്യവ്യാപകമായി കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന സ്ഥലങ്ങളും തിയതിയും അടങ്ങിയ പട്ടിക സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തുവിട്ടു. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് മൂന്ന് സംസ്ഥാനങ്ങളിലെ ഏഴ് കിസാന്‍ മഹാ പഞ്ചായത്തുകള്‍ക്ക് നേതൃത്വം നല്‍കും.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ മൂന്ന് കിസാന്‍ മഹാപഞ്ചായത്തുകളില്‍ ഇന്ന് പങ്കെടുക്കും. അജ്‌മേര്‍ മുതല്‍ നഗൗര്‍ വരെ ട്രാക്ടര്‍ റാലിക്കും നേതൃത്വം നല്‍കും. കരിമ്പു കൃഷിക്കാര്‍ക്ക് നല്‍കാനുള്ള 15,683 കോടിയുടെ കുടിശിക ഉടന്‍ കൈമാറണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി, കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും വിശദീകരണം തേടി.
Story Highlights – Decision to organize Kisan Maha Panchayats across the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here