കര്‍ഷക പ്രതിഷേധം; രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി. പട്ടിണി, തൊഴിലില്ലായ്മ, ആത്മഹത്യ എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് മുന്നില്‍ വയ്ക്കുന്ന വാഗ്ദാനങ്ങളെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജസ്ഥാനിലെ കര്‍ഷക പ്രതിഷേധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തത്. അജ്‌മേര്‍ മുതല്‍ നഗൗര്‍ വരെയായിരുന്നു ട്രാക്ടര്‍ റാലി. മൂന്ന് കിസാന്‍ മഹാപഞ്ചായത്തുകളെയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ രണ്ട് സുഹൃത്തുക്കള്‍ക്ക് കൈമാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി ഇന്നും ആവര്‍ത്തിച്ചു.
Read Also : കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്‍ ദീപ് സിദ്ദുവിനെയും കൂട്ടുപ്രതി ഇക്ബാല്‍ സിംഗിനെയും ചെങ്കോട്ടയിലെത്തിച്ച് തെളിവെടുത്തു. സംഭവങ്ങള്‍ പുനഃസൃഷ്ടിച്ചു. ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കര്‍ഷക പ്രക്ഷോഭം തുടരുന്ന ഡല്‍ഹി അതിര്‍ത്തികളിലെ സ്ഥിതിഗതികള്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ അവലോകനം ചെയ്തു.
Story Highlights – tractor rally, rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here