കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥി വേണ്ട; കല്‍പറ്റ സീറ്റില്‍ അവകാശവാദവുമായി ഐഎന്‍ടിയുസി

വയനാട്ടില്‍ യുഡിഎഫ് നേതൃത്വത്തിന് തലവേദനയൊഴിയാതെ കല്‍പറ്റ സീറ്റില്‍ അവകാശവാദവുമായി ഐഎന്‍ടിയുസിയും രംഗത്ത്. തൊഴിലാളി വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ ഇത്തവണ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥി വേണ്ടെന്നും തൊഴിലാളി സംഘടനയുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി വേണമെന്നുമാണ് കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയുടെ നിലപാട്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അനില്‍കുമാറാണ് ഇക്കാര്യം പൊതുവേദിയില്‍ പറഞ്ഞത്. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്
യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും സീറ്റ് ചോദിക്കാം, പക്ഷേ ഐഎന്‍ടിയുസി സീറ്റ് ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി വിരുദ്ധരാക്കുന്ന സാഹചര്യമാണെന്നാണ് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. കല്‍പറ്റയില്‍ ചായത്തോട്ടവും തൊഴിലാളികളേയും കാണാത്തവരെ മത്സരിപ്പിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കുമെന്നുമാണ് ഐഎന്‍ടിയുസിയുടെ മുന്നറിയിപ്പ്. ജില്ലാ പഞ്ചായത്ത് പൊഴുതന ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എല്‍.പൗലോസിന്റെ തോല്‍വിയാണ് പി.കെ. അനില്‍കുമാര്‍ ഉദാഹരണമായി മുന്നോട്ട് വയ്ക്കുന്നത്.
അയല്‍ ജില്ലക്കാരായ കെപിസിസി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും കല്‍പറ്റ സീറ്റിനുമേല്‍ നോട്ടമുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഐഎന്‍ടിയുസി കടുത്ത നിലപാടുമായി രംഗത്തെത്തുന്നത്.
Story Highlights – INTUC – Kalpetta seat claim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here