മാണി സി. കാപ്പന്റേത് മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാട്: എ. വിജയരാഘവന്

മാണി സി. കാപ്പന്റേത് മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായാണ് കാപ്പന് വിജയിച്ചത്. ഇത് കാലുമാറ്റമാണ്. മാണി സി. കാപ്പന് പോയത് മുന്നണിയെ ഒരു തരത്തിലും ബാധിക്കില്ല. വലിയൊരു രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന കാര്യമല്ല മാണി സി. കാപ്പന്റെ പോക്കെന്നും എ. വിജയരാഘവന് പറഞ്ഞു.
വലിയ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനമല്ല. എന്‍സിപി ഇടതുപക്ഷ മുന്നണിയില്‍ ഉണ്ട്. അതിലെ ഒരു അംഗം യുഡിഎഫിലേക്ക് കാല് മാറിയിരിക്കുന്നു. അത് രാഷ്ട്രീയ മാന്യതകള്‍ക്ക് നിരക്കാത്ത കാര്യമാണ്. വ്യക്തി എന്ന നിലയിലെ ആ കാര്യങ്ങളെ കാണേണ്ടതുള്ളൂ. പാര്‍ട്ടി എന്ന നിലയില്‍ എന്‍സിപി ഇപ്പോഴും എല്‍ഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – Mani c. Kappan – a. Vijayaraghavan
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.