എല്‍ഡിഎഫ് വിടുന്നുവെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം അനുചിതം: മന്ത്രി എ.കെ. ശശീന്ദ്രന്‍

എല്‍ഡിഎഫ് വിടുന്നുവെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം അനുചിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. എല്‍ഡിഎഫ് വിടണോ വേണ്ടയോ എന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കുന്നതിന് മുന്‍പ് മറ്റൊരു മുന്നണിയില്‍ മാണി സി. കാപ്പന്‍ ചേര്‍ന്നത് അങ്ങേയറ്റം അനുചിതമായ നടപടിയാണ്. എന്തുകൊണ്ടാണ് അങ്ങനെയാരു നിലപാട് അദ്ദേഹം സ്വീകരിച്ചതെന്നത് പാര്‍ട്ടിയിലുള്ളവരെയെല്ലാം അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യുന്നത് വരെ കാത്തിരിക്കാതെ സ്വയം പ്രഖ്യാപിക്കുന്നതിനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് മാണി സി. കാപ്പന്‍ പൊതുജനങ്ങളോട് വിശദീകരിക്കണമെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും യുഡിഎഫിലേക്ക് പോകുമെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്. ഇതില്‍ നിന്ന് മനസിലാക്കാവുന്നത് യുഡിഎഫുമായി കാലേക്കൂട്ടി തന്നെ കരാറുകള്‍ ഒപ്പിച്ചിട്ടുണ്ടെന്നാണ്. ഒരു മുന്നണിയില്‍ നില്‍ക്കെ മറ്റൊരു മുന്നണിയുമായി മാണി സി.കാപ്പന്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയത് പാര്‍ട്ടി നേതൃത്വം പരിശോധിക്കണം. എല്‍ഡിഎഫ് വിടുന്നതിനെക്കുറിച്ച് ഒരു നിര്‍ദേശവും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്‍സിപി ഇടുതപക്ഷത്തിന്റെ ഭാഗമാണെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

Story Highlights – Mani C kappan – Minister A.K. Shashindran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top