മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു; ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കും

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു. ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. പാലായിൽ നാളെ കരുത്ത് തെളിയിക്കുമെന്നും മാണി.സി. കാപ്പൻ പറഞ്ഞു.

തന്നോടൊപ്പമുള്ള എൻസിപി നേതാക്കളും യുഡിഎഫിൽ ചേരും. ഒൻപത് സംസ്ഥാന ഭാരവാഹികൾ, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ തന്റെ കൂടെ ഉണ്ടാകും. പാലായിലെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണയും തനിക്കാണെന്നും മാണി. സി. കാപ്പൻ പറഞ്ഞു.

ശരദ് പവാറും പ്രഫുൽ പട്ടേലും ചർച്ച നടത്തിയിട്ടില്ല. ചർച്ച നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ തീരുമാനം ഉണ്ടാകും. എൻസിപി കേന്ദ്ര നേതൃത്വം കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു.

Story Highlights – Mani C Kappan, LDF, UDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top