എസ്എച്ച് മീഡിയ കപ്പ് രണ്ടാം സീസൺ മാർച്ച് 11ന്

SH Media cup season 2 begins

മാധ്യമ പ്രവർത്തകർക്ക് വേണ്ടി തേവര സേക്രഡ് ഹാർട്ട് കോളജും എറണാകുളം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്എച്ച് മീഡിയ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാമത്തെ സീസൺ 2021 മാർച്ച് 11ന് ആരംഭിക്കും. മാർച്ച് 14 നാണ് ഫൈനൽ.

സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളായിരിക്കും എസ്എച്ച് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മീഡിയ കപ്പിൽ മാറ്റുരയ്ക്കുക. അമ്പതിനായിരം രൂപയും ട്രോഫിയുമാണ് വിജയികൾക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് മുപ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കും. ഒപ്പം ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ, ബൗളർ, വിക്കറ്റ് കീപ്പർ, ഫീൽഡർ എന്നിങ്ങനെയുള്ള വ്യക്തിഗത പ്രകടനങ്ങൾക്കും അവാർഡുകൾ ഉണ്ട്.

എസ്എച്ച് മീഡിയ കപ്പിന്റെ ആദ്യ സീസണിൽ 16 ടീമുകളാണ് പങ്കെടുത്തത്. ഫ്‌ളവേഴ്‌സ് ടിവിയായിരുന്നു ആദ്യ സീസണിലെ ജേതാക്കൾ.

സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച ക്രിക്കറ്റ് ടൂർണമെന്റുകളിലൊന്നായി മീഡിയ കപ്പ് മാറി കഴിഞ്ഞുവെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ് എച്ച് കോളേജ് പ്രിൻസിപ്പൽ റവ. ഫാദർ ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിൽ, എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത്, മീഡിയ കപ്പ് കോർഡിനേറ്റർമാരായ ജിപ്‌സൺ സിഖേരെ, സുജിത് നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Story Highlights – SH Media cup season 2 begins

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top