Advertisement

സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് പ്രധാനമന്ത്രിയുടെ നിർദേശം

February 13, 2021
1 minute Read

ബിജെപി സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. പ്രതിഷേധം അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരാതികൾ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിതായി ശോഭാ സുരേന്ദ്രനും വ്യക്തമാക്കി.

കേരളത്തിലെ സംഘടനാ പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദയുടെ ഇടപെടലിന് ശേഷവും പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കണ്ടത്. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്‌നങ്ങൾ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് വിവരം.

Story Highlights – Sobha surendran, Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top