അപായപ്പെടുത്താൻ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മിഷണറുടെ പരാതി: രണ്ട് പേർ കസ്റ്റഡിയിൽ; ദുരൂഹതയില്ലെന്ന് പൊലീസ്

അപായപ്പെടുത്താൻ ശ്രമിച്ചെന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ പരാതിയിൽ രണ്ട് പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തു. മലപ്പുറത്തേക്ക് വരികയായിരുന്നുവെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്.
കമ്മിഷണറെ പിന്തുടർന്ന വാഹനം പൊലീസ് കണ്ടെത്തി. കൊണ്ടോട്ടി പൊലീസാണ് വാഹനം പിടിച്ചെടുത്തത്.
മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്ന് പൊലീസ് പറഞ്ഞു. യുവാക്കൾക്കെതിരെ മൂന്ന് വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. മാർഗ തടസം സൃഷ്ടിക്കൽ, അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Read Also : കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിന് നേരെ കൊടുവള്ളിയിൽ വച്ച് ആക്രമണം
സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. കമ്മിഷണറെ അപായപ്പെടുത്താൻ ശ്രമം നടന്നിട്ടില്ല. കസ്റ്റഡിയിലായവർക്ക് സ്വർണക്കടത്ത്, ഹവാവ ബന്ധങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights – Attack, Customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here