പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കരിയക്കാട് സ്വദേശി ജംസീറിന്റെ 3, ഉം 7 ഉം 12 ഉം വയസുളള മക്കളാണ് മരിച്ചത്.
കുനിശ്ശേരി പള്ളിമേട് , മൂച്ചിക്കുഴിയിൽ ഒറ്റപ്പെട്ട പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടിൽനിന്നും കളിക്കാനായി ഇറങ്ങിയ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവർ കൈകാലുകൾ കഴിക്കുന്നതിനായി കുളത്തിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി നാട്ടുകാരെ വിളിച്ചു കൂട്ടിയെങ്കിലും, മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ മൂന്ന് വീട്ടുകാർ മാത്രം ഉപയോഗിക്കുന്ന കുളത്തിന് ആഴം കുറവായിരുന്നെങ്കിലും, കുട്ടികൾ മുങ്ങുന്നതിനുള്ള വെള്ളം ഉണ്ടായിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് തന്നെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Story Highlights – palakkad three siblings drowned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here