നിയമന വിവാദം; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു

നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

അതേസമയം ഇരുപതാം തീയതിക്കുള്ളില്‍ തീരുമാനം ആയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള സമരത്തിനാണ് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേസ് ഇന്ന് മുതല്‍ നേതൃത്വം നല്‍കുക. വ്യത്യസ്ത സമര മുറകളുമായി സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളും രംഗത്തിറങ്ങും. സമരത്തെ പിന്തുണച്ച് പ്രതിപക്ഷ യുവജന പാര്‍ട്ടികളുടെയും പ്രതിഷേധ സമരങ്ങള്‍ക്കും സാധ്യതയുണ്ട്.

Story Highlights – Appointment controversy; The strike of PSC candidates continues

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top