നാളെ പ്രത്യേക മന്ത്രിസഭാ യോഗം; സമരം ശക്തമാക്കി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ്

നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ശക്തമാക്കി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. വിവിധ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ ജനപങ്കാളിത്തവും ദിനേന കൂടുകയാണ്.
ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് പരിസരം കീഴടക്കുകയാണ്. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രതീക്ഷ. എല്‍ജിഎസ് ഉദ്യോഗര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് പരിസരത്ത് ശയനപ്രദക്ഷിണ സമരം നടത്തി. സമരത്തിനിടെ തളര്‍ന്നു വീണ ലയ രാജേഷിനെ ആശുപത്രിയിലേക്ക് മാറ്റി.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഡിവൈഎഫ്‌ഐ നേതാക്കള്‍ നടത്തിയ നീക്കം നേരത്തെ പരാജയപ്പെട്ടിരുന്നു. തുടര്‍ ചര്‍ച്ചകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. താത്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്തുക. താത്കാലിക ജീവനക്കാരെ മാറ്റി ലിസ്റ്റിലുള്ളവരെ തത്സ്ഥാനത്ത് നിയമിക്കുക എന്നതാണ് എല്‍ജിഎസ് ആവശ്യം. അതേസമയം സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതീകാത്മ തൂക്കിലേറ്റല്‍ സമരം നടത്തി. നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സിന്റെ സമരവും സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുകയാണ്.
Story Highlights – cabinet meeting tomorrow – PSC Rank Holders strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here