Advertisement

മുഖ്യമന്ത്രിയുടെ ‘സിഎം അറ്റ് കാമ്പസ്’ പരിപാടി ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍

February 14, 2021
2 minutes Read

വിവാദങ്ങള്‍ക്ക് ഇടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘സിഎം അറ്റ് കാമ്പസ്’ പരിപാടി ഇന്ന് കാലിക്കറ്റ് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, അവതാരകന്‍ ജി.എസ്. പ്രദീപ്, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയരാജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

കാലിക്കറ്റ്, മലയാളം, കലാമണ്ഡലം, കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്നള്ള 200 വിദ്യാത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കും. ഇതില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് നവകേരള സൃഷ്ടിക്കായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. അതേസമയം, നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പരിപാടികളിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുണിവേഴ്‌സിറ്റിയിലും പരിസര പ്രദേശങ്ങളും പൊലീസ് സുരക്ഷ ശക്തമാക്കി.

Story Highlights – CM @ Campus program at Calicut University today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top