Advertisement

മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ വീണ്ടും കൊവിഡ്; 180 പേർക്ക് രോഗം സ്ഥിരീകരിച്ചു

February 14, 2021
Google News 1 minute Read

മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ വീണ്ടും കൊവിഡ്. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലേയും വണ്ണേരി സ്‌കൂളിലേയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി സ്‌കൂളിലെ 94 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനുമാണ് രോഗബാധ കണ്ടെത്തിയത്. വണ്ണേരി സ്‌കൂളിൽ 82 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസമാണ് മാറഞ്ചേരി സ്‌കൂളിലും വണ്ണേരി സ്‌കൂളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് ഇരു സ്‌കൂളിലേയും കൂടുതൽ വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയത്. മാറഞ്ചേരി സ്‌കൂളിൽ 363 പേർക്ക് നടത്തിയ പരിശോധനയിലാണ് 94 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വണ്ണേരി സ്‌കൂളിൽ അധ്യാപകരും വിദ്യാർത്ഥികളുമായി 289 പേരിൽ നടത്തിയ പരിശോധനയിലാണ് 85 പേർക്ക് രോഗം കണ്ടെത്തിയത്. ഇതിന് പുറമേ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 42 പേർക്കും രോഗബാധ കണ്ടെത്തി.

Story Highlights – Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here