ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലാണ്. ശുഭ്മൻ ഗിൽ (14) ആണ് പുറത്തായത്. ഗില്ലിനെ ജാക്ക് ലീച്ച് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. നിലവിൽ ഇന്ത്യക്ക് 249 റൺസ് ലീഡ് ഉണ്ട്.
Read Also : അശ്വിന് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ട് 134 റൺസിനു പുറത്ത്
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 134 റൺസിനു പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇശാന്ത് ശർമ്മ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 42 റൺസ് നേടി പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.
Story Highlights – india 1 for 54 vs england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here