പുൽവാമ ഓർമ ദിനത്തിൽ മറ്റൊരു ആക്രമണത്തിന് കൂടി പദ്ധതി; ശ്രമം പരാജയപ്പെടുത്തി സേന

പുൽവാമ ഓർമ ദിനത്തിൽ മറ്റൊരു ആക്രമണത്തിന് കൂടി ഭീകരർ പദ്ധതിയിട്ടതായി കണ്ടെത്തി. ശ്രമം സേന പരാജയപ്പെടുത്തി.
ജമ്മുവിൽ പുതുതായി ആരംഭിച്ച ബസ്റ്റ് സ്റ്റാൻഡിൽ 7 കിലോഗ്രാം ഐഇഡി ഒളിപ്പിച്ചതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് കണ്ടെത്തി നിർവീര്യമാക്കുകയും, ആക്രമണത്തിനായി പദ്ധിതിയിട്ട സംഘാംഗങ്ങളിൽ ഉൾപ്പെടുന്നവരെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്ത പുതിയ ബസ് സ്റ്റാൻഡിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിരുന്നു.
2019 ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണം നടക്കുന്നത്. ജെയ്ഷെ മുഹമ്മദ് എന്ന ഭീകരവാദ സംഘടനയായിരുന്നു 40 ജവാന്മാരുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിന് പിന്നിൽ.
Story Highlights – Pulwama attack anniversary cops defuse IED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here