പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികള്‍: ഡിവൈഎഫ്‌ഐ

a a rahim

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികളെന്ന് ഡിവൈഎഫ്‌ഐ. ബാഹ്യശക്തികള്‍ ആരെന്ന് വ്യക്തമായി കഴിഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ഇന്നലെ ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് സമരം ദുഷ്ടബുദ്ധിയോടെയാണ്. തുടര്‍ഭരണം അട്ടിമറിക്കാന്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമമെന്നും എ എ റഹീം ആരോപിച്ചു.

Read Also : പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

നിയമന വിവാദത്തില്‍ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ ആരംഭിക്കും. യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പറ്റി ഡിവൈഎഫ്‌ഐ വിശദീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കിയവരുടെ ലിസ്റ്റ് വില്ലേജ് കമ്മിറ്റികള്‍ പ്രസിദ്ധീകരിക്കും.

Story Highlights – dyfi, psc, a a rahim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top