വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

പൊതുസമ്മേളനത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. അഹ്മദാബാദ് യുഎൻ മെഹ്ത ആശുപത്രി അധികൃതരാണ് വിവരം അറിയിച്ചത്. ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
“വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണ്. 24 മണിക്കൂർ നേരത്തേക്ക് അദ്ദേഹത്തെ നിരീക്ഷണത്തിൽ സൂക്ഷിക്കും. ടെസ്റ്റുകളെല്ലം ചെയ്തുകഴിഞ്ഞു.”- ഡോ. ആർകെ പട്ടേൽ അറിയിച്ചു.
മെഹസനാനഗറിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വടോദ്രയിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണത്. കുറഞ്ഞ രക്ത സമ്മർദവും, പ്രമേഹവുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Story Highlights – Gujarat CM Vijay Rupani’s health condition stable
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here