പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരെ ഭ്രാന്ത് പിടിപ്പിക്കാന്‍ ആസൂത്രിത ശ്രമം: ധനമന്ത്രി

പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരെ ഭ്രാന്ത് പിടിപ്പിക്കാന്‍ ആസൂത്രിത ശ്രമമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പിഎസ്സി റാങ്ക് പട്ടികയില്‍ നാല് ലക്ഷത്തില്‍ അധികം പേര്‍ നിലവിലുണ്ടെന്നും ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം അഞ്ച് ലക്ഷം മാത്രമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിസഹായരാണെന്നും സമരക്കാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സമരക്കാരുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തില്‍ നിന്ന് ധനമന്ത്രി ഒഴിഞ്ഞുമാറി.
Read Also : പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം: എഐവൈഎഫ്
അതേസമയം വിവിധ തസ്തികകളില്‍ 221 താത്കാലിക ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ 100, സ്‌കോള്‍ കേരള 54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍ 14, എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തല്‍. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.
പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സര്‍ക്കാര്‍ വാദം. സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. നിയമ വകുപ്പ് പരിശോധിച്ച ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്കെത്തുകയായിരുന്നു.
Story Highlights – psc, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here