Advertisement

ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു

February 16, 2021
2 minutes Read

രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി ഒന്‍പതാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു.

ഫെബ്രുവരി മാസത്തില്‍ മാത്രം തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് വില വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി.

സാധാരണക്കാരനെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന രീതിയിലാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്. സാധാരണക്കാരന് ഇരുട്ടടിയായി ഇന്നലെ പാചക വാതക വിലയും വര്‍ധിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന് 50 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. മൂന്നു മാസത്തിനിടെ പാചകവാതകത്തിന് 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

Story Highlights – Fuel prices continue to rise; In Thiruvananthapuram petrol price crossed Rs 91

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top