എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും

സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഇന്ന് ധര്‍മ്മടം, കൂത്തുപറമ്പ്, പേരാവൂര്‍ മണ്ഡലങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണമൊരുക്കിയിട്ടുള്ളത്. വൈകിട്ടോടെ ജാഥ വയനാട് ജില്ലയില്‍ പ്രവേശിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ കേസുകള്‍, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവ ചര്‍ച്ചാ വിഷയമാക്കിയാണ് ജാഥ പുരോഗമിക്കുന്നത്. സമീപകാലത്തുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടതുമുന്നണി നേതാക്കള്‍ മറുപടി പറയുന്നുണ്ട്.
Story Highlights – ldf vikasana munnetta jadha
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.