Advertisement

നീല വസ്ത്രത്തില്‍ സുന്ദരിയായി പ്രിയങ്ക ഗാന്ധി; വിവാഹപൂര്‍വ ചടങ്ങിലെ ചിത്രം

February 16, 2021
3 minutes Read
priyanka gandhi

വിവാഹവും അതിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളും ഏതൊരു പെണ്‍കുട്ടിക്കും സ്‌പെഷ്യലാണ്. ഒരു വനിതാ നേതാവിന്റെ വിവാഹത്തിന് മുന്‍പുള്ള ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് തന്റെ വിവാഹത്തിന് മുന്‍പുള്ള ചടങ്ങിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

24 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ് ഇതെന്നതാണ് പ്രത്യേകത. വിവാഹത്തിന് മുന്‍പുള്ള ‘ഫൂലോം കി ഗഹന’ എന്ന ചടങ്ങിന്റെ വിശേഷങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. ഈ ദിവസം തന്നെയായിരുന്നു ചടങ്ങെന്നും പ്രിയങ്ക ഓര്‍ക്കുന്നു. അന്ന് നീല നിറമുള്ള വസ്ത്രമാണ് പ്രിയങ്ക ധരിച്ചത്.

Read Also : ചൈനയും പാകിസ്താനും സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്, കർഷകരെ സന്ദർശിക്കാൻ സമയമില്ല: പ്രിയങ്ക ഗാന്ധി

തന്റെ ഭര്‍ത്തൃസഹോദരിയായ മിഷേലിന് ഒപ്പമുള്ള ചിത്രവും പ്രിയങ്കയുടെ പോസ്റ്റിലുണ്ട്. മിഷേല്‍ 2001ല്‍ വാഹനാപകടത്തിലാണ് മരിച്ചത്. ’24 വര്‍ഷം മുന്‍പ് ഈ ദിവസം, അന്തരിച്ച പ്രിയ ഭര്‍തൃസഹോദരി മിഷേലിന്റെ കൂടെ ഫൂലോം കാ ഗഹന ചടങ്ങില്‍’ എന്ന് പ്രിയങ്ക ചിത്രത്തോടൊപ്പം കുറിച്ചു.

1997ല്‍ ഫെബ്രുവരി 18നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിവാഹം. വ്യവസായി ആയ റോബര്‍ട്ട് വദ്രയാണ് പ്രിയങ്കയുടെ ഭര്‍ത്താവ്.

Story Highlights – priyanka gandhi, wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top