മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് കോൺഗ്രസിലേക്കെത്തിച്ചത് : രമേഷ് പിഷാരടി

മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ് കോൺഗ്രസിലെത്തിയതെന്ന് രമേഷ് പിാരടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് പിഷാരടി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.
ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോൺഗ്രസ്. അഭിമാനം തോന്നുന്ന കാര്യമാണ് ഇതെന്ന് രമേഷ് പിഷാരടി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പിഷാരടി, എന്നാൽ ധർമജന് സീറ്റ് കൊടുത്താൽ വിജയിപ്പിക്കാൻ ശക്തമായി പ്രവർത്തിക്കുമെന്നും പറഞ്ഞു.
കോമഡിക്കാരെല്ലാം കോൺഗ്രസിലേക്കെന്ന പരിഹാസത്തിനും പിഷാരടി മറുപടി പറഞ്ഞു. ചിരി ഒരു വികസന പ്രവർത്തനമാണ്. തമാശ പറയുന്നത് കുറവായി കാണരുതെന്നും കോൺഗ്രസിന്റെ വിജയം കേരളത്തിന്റെ ആവശ്യമാണെന്നും പിഷാരടി പറഞ്ഞു. കോമഡിക്കാരല്ലേ വന്നത്, ഭീഷണിപ്പെടുത്തുന്നവരല്ലല്ലോ എന്നും ഹാസ്യരൂപേണ പിഷാരടി മറുപടി നൽകി.
നടൻ ഇടവേള ബാബുവും ഹരിപ്പാടിലെ സമ്മേളനത്തിൽ പങ്കെടുത്തു.
Story Highlights – ramesh pisharody about congress entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here