സെമിത്തേരി ആക്ട് റദ്ദാക്കണം; ഹര്‍ജി നാളെ പരിഗണിക്കുന്നതിനായി മാറ്റി ഹൈക്കോടതി

യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കുന്നതിനായി മാറ്റി. നിയമം ഏകപക്ഷീയവും സുപ്രിം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം.
Read Also : പിന്‍വാതില്‍ നിയമന നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പൊതുതത്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
എന്നാല്‍ മൃതദേഹം മുന്നില്‍ വച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് നിയമനിര്‍മാണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം മാന്യമായി സംസ്‌കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനായാണ് നിയമം കൊണ്ടുവന്നതെന്നും സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.
കോതമംഗലം പള്ളിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാരിന്റെ അപ്പീലും പരിഗണനയിലിരിക്കെയാണ് സെമിത്തേരി ആക്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഓര്‍ത്തഡോക്‌സ് സഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights – church dispute, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here