ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി കള്ളകണക്ക് കൊണ്ട് നേരിടുന്നു: രമേശ് ചെന്നിത്തല

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. നീതിക്കായുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി കള്ളകണക്ക് കൊണ്ട് നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 12,185 പൊലീസ് നിയമനം യുഡിഎഫിന്റെ കാലത്ത് നടന്നു. യുഡിഎഫ് കാലത്തെ നിയമനങ്ങളുടെ അടുത്തെത്താന്‍ എല്‍ഡിഎഫിന് സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അസത്യം വിളിച്ചുപറയുന്ന കണക്കുകളാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇന്നലെ അവതരിപ്പിച്ചത്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് 4791 നിയമനങ്ങള്‍ മാത്രമേ നടത്തിയുള്ളൂ എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. കള്ളകണക്കുകളാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പൊലീസ് നിയമനങ്ങളുടെ എണ്ണം 12,185 ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights – Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here