ഉന്നാവിൽ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒരു പെൺകുട്ടി ചികിത്സയിൽ

ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പശുവിന് പുല്ല് വെട്ടാൻ പോയ പെൺകുട്ടികളാണ് മരിച്ചത്.
ഉന്നാവിലെ അസോഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് പെൺകുട്ടികളാണ് പുല്ല് വെട്ടാൻ പോയത്. മൂന്ന് പേരെയും അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ വച്ച് മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് പെൺകുട്ടികളുടേയും മൃതദേഹം അവരവരുടെ വസ്ത്രങ്ങൾ കൊണ്ട് തന്നെ കൈകാലുകൾ ബന്ധിച്ച നിലയിലാണ് കാണപ്പെട്ടത്. മൂന്നാമത്തെ പെൺകുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിച്ചതായി ഡോക്ടർമാർ വിലയിരുത്തുന്നു. ഈ പോൺകുട്ടിയുടെ നില ഗുരുതരമാണ്. അകത്ത് വിഷം ചെന്നതായും ഡോക്ടർമാർ സംശയിക്കുന്നു.
എന്താണ് പെൺകുട്ടികൾക്ക് സംഭവിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആരെയും സംശയിക്കുന്നില്ലെന്നും തങ്ങളോട് ആർക്കെങ്കിലും വൈരാഗ്യം ഉള്ളതായി അറിയില്ലെന്നും പെൺകുട്ടികളുടെ കുടുംബം പറഞ്ഞു.
Story Highlights – unnao two girls found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here