Advertisement

പ്രപഞ്ചത്തിന്റെ അത്ഭുതം “തമോഗർത്തങ്ങൾ”

February 18, 2021
Google News 2 minutes Read

ഏറ്റവും ഉയർന്ന ഗുരുത്വാകർഷണം കാരണം പ്രകാശത്തിന് പോലും പുറത്തു കടക്കാനാവാത്ത തമോഗർത്തങ്ങൾ എക്കാലത്തും ശാസ്ത്രലോകത്തിന് അത്ഭുതമാണ്. വളരെ ഉയർന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗർങ്ങളായി മാറുന്നത്. ഇത് ബഹിരാകാശത്തിൽ കാണപ്പെടുന്ന ഒരു ചുഴിയാണ്. ഇവയ്ക്ക് പ്രകാശിക്കാനും സാധിക്കില്ല. എന്നെങ്കിലും തമോഗർത്തത്തിലേയ്ക്ക് മനുഷ്യൻ ഇറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിലാകെ പലവിധത്തിലുള്ള തമോഗർത്തങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും ഇവയെ രണ്ടായി തരം തിരിക്കാം. ഏതാണ്ട് സൂര്യനോളം ഭാരം വരുന്ന ഭ്രമണം ചെയ്യാത്ത പോസിറ്റീവോ നെഗറ്റീവോ ചാർജ് ഇല്ലാത്തവയാണിവ. രണ്ടാമതായി വരുന്നത് സൂര്യനെക്കാൾ ദശലക്ഷക്കണക്കിനോ ശതകോടിക്കണക്കിനോ ഇരട്ടി ഭാരം വരുന്നവയാണ്. ഭാരത്തിന്റെ കാര്യത്തിൽ മാത്രമല്ല ഇത്തരം തമോദ്വാരങ്ങളുടെ ആകെ വിസ്തൃതിയുടെ കാര്യത്തിലും വലിയ വ്യത്യാസമുണ്ട്.

സൂര്യനോളും ഭാരമുള്ള തമോഗർത്തങ്ങളുടെ സംഭവ ചക്രവാളം ഏതാണ്ട് 3.2 കിലോമീറ്റർ മാത്രമാണ്. അതേസമയം വലിയ തോതിൽ ഭാരമുള്ള വലിയ തമോഗർത്തങ്ങളുടെ സംഭവ ചക്രവാളം 1.17 കോടി കിലോമീറ്റർ വരും.

Read Also : യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം; ഹോപ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ

സൂര്യന് സമാനമായ ഭാരമുള്ള തമോഗർത്തത്തിലേക്ക് ഒരു മനുഷ്യൻ വീഴുകയാണെങ്കിൽ എന്താണ് സംഭവിക്കുക? ഒന്ന് സങ്കലൽപ്പിച്ചു നോക്കിയാൽ തലയാണ് ആദ്യം തമോഗർത്തത്തിലേയ്ക്ക് എത്തുന്നതെങ്കിൽ തമോഗർത്തം വലിച്ചെടുപ്പിക്കുന്ന തോതിൽ തലയും കാൽ വിരലും തമ്മിലുള്ള വ്യത്യാസം 1000 ബില്യൺ ഇരട്ടി വരും.

പ്രപഞ്ചത്തിൽ കൂടുതലായി കണ്ട് വരുന്ന പല തമോഗർത്തങ്ങൾക്ക് ചുറ്റിലും ഉയർന്ന സൂര്യനോളും ഭാരമുള്ള തമോഗർത്തങ്ങളുടെ സംഭവ ചക്രവാളം ഏതാണ്ട് 3.2 കിലോമീറ്റർ മാത്രമാണ്. അതേസമയം വലിയ തോതിൽ ഭാരമുള്ള വലിയ തമോഗർത്തങ്ങളുടെ സംഭവ ചക്രവാളം 1.17 കോടി കിലോമീറ്റർ വരും. സൂര്യന് സമാനമായുള്ള ഭാരമുള്ള തമോഗർത്തത്തിലേക്ക് ഒരു മനുഷ്യൻ വീഴുകയാണെങ്കിൽ എന്താണ് സംഭവിക്കുക? ഒഷ്മാവിലുള്ള വാതകങ്ങളുടെയും പൊടിയുടെയും വലയമുണ്ട്. ഇത് തമോദ്വാരത്തിലേക്കുള്ള പ്രവേശനം കഠിനമാക്കുന്നു. അപകടം കുറഞ്ഞയിടത്ത് നക്ഷത്രങ്ങളോ ഗ്രഹങ്ങളോ ഇല്ലാത്ത ഒരു തമോഗർത്തം കണ്ടെത്തിയെന്ന് കരുതിയാലോ? എന്തായിരിക്കും സംഭവിക്കുക. പ്രകാശം ഉൾപ്പെടെ ഒന്നിനെയും പുറത്തുവിടാത്ത തമോദ്വാരങ്ങളിലേയ്ക്ക് മനുഷ്യൻ പോകുകയെന്നത് നിലവിലെ സാഹചര്യത്തിൽ സങ്കൽപ്പത്തിൽ മാത്രം അസാധ്യമായ ഒന്നാണ്. ഇനി അങ്ങനെ ഒരാൾ തമോഗർത്തത്തിലേയ്ക്ക് പോകുകയാണെങ്കിൽ അയാൾ കണ്ടെത്തുന്നതും അനുഭവിക്കുന്നതും ആയിട്ടുള്ള ഒരു കാര്യങ്ങളും തമോഗർത്തം വിട്ടു പുറത്തേയ്ക്ക് വരാൻ കഴിയുന്നതല്ല.

Story Highlights – Black Hole is a strangest and most fascinating objects in outer space

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here