എൻഡിഎയിലേക്ക് മടങ്ങാൻ കേരള കോൺഗ്രസ്; കെ. സുരേന്ദ്രൻ അടക്കുമുള്ള നേതാക്കൾ വിളിച്ചതായി പി. സി തോമസ്

യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതോടെ എൻഡിഎയിലേക്ക് തന്നെ മടങ്ങാൻ കേരള കോൺഗ്രസ്. കെ.സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ വിളിച്ചു സംസാരിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി.സി.തോമസ് വ്യക്തമാക്കി. ബോർഡ് – കോർപ്പറേഷൻ സ്ഥാനങ്ങളെച്ചൊല്ലി പി.സി.തോമസും കൂട്ടരും നേരത്തെ എൻഡിഎയോട് അകന്നിരുന്നു.
ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളെച്ചൊല്ലി കലഹിച്ച് മുന്നണിയോട് അകന്നെങ്കിലും പി.സി.തോമസും കൂട്ടരും ഒടുവിൽ എൻഡിഎയിൽ തന്നെ അഭയം തേടുകയാണ്. കെ.സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ വിളിച്ചു സംസാരിച്ചതായും മുന്നണിയിൽ തുടരാൻ ആവശ്യപ്പെട്ടെന്നും പി.സി.തോമസ് വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ വീണ്ടും ഓർമിപ്പിച്ചെന്നും പരിഗണിക്കാമെന്ന് ബിജെപി നേതൃത്വം അറിയിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു.
എൻഡിഎ വിട്ടതിന് പിന്നാലെ യുഡിഎഫുമായി ചർച്ച നടന്നിരുന്നു. വെൽഫയർ പാർട്ടി വിവാദത്തോടെ അത് നടക്കാതെ പോയി. ജോസഫ് വിഭാഗത്തിനൊപ്പം മുന്നണി പ്രവേശനത്തിന് യുഡിഎഫ് നിർദേശിച്ചെങ്കിലും ചർച്ചകൾ മുന്നോട്ട് പോയില്ലെന്നും പി.സി.തോമസ് വെളിപ്പെടുത്തി. അതേസമയം തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൂടുതൽ പാർട്ടികൾ എൻഡിഎയിലെത്തിയേക്കും. രാംദാസ് അത്താവാലെയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ഇക്കൂട്ടത്തിൽ ഒന്നാണ്.
Story Highlights -P C Thomas, Kerala congress, NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here