കേരളത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ചരിത്രപരമായ ദിനമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺപറൻസിലൂടെ ഉദ്ഘാടനം ചെയ്തു. തൃശൂരിൽ 2000 മെഗാവാട്ട് പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർഗോഡ് 50 മെഗാവാട്ട് സോളാർ പ്രൊജക്ട്, തലസ്ഥാനത്ത് 37 കിലോമീറ്റർ സ്മാർട്ട് റോഡ്, അരുവിക്കരയിൽ 75 എംഎൽഡി ജലസംസ്‌കരണ പ്ലാന്റ് എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
പദ്ധതികൾ വൻ വികസനത്തിന് ഉതകുമെന്ന് ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി പറഞ്ഞു. കേരള വികസനത്തിൽ മുതൽക്കൂട്ടാണ് പദ്ധതികൾ. തൃശൂർ കേരളത്തിന്റെ ഊർജ്ജ കേന്ദ്രമാകുന്നുവെന്നും ആത്മനിർഭർ ഭാരത് മുന്നേറ്റത്തിന്റെ പ്രധാന ഘടകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാൻ സോളാർ ഊർജ്ജം സഹായിക്കുമെന്നും സ്മാർട്ട് സിറ്റി മിഷന് കീഴിൽ തിരുവനന്തപുരത്തും കൊച്ചിയിലും നിർണായക പുരോഗതിയുണ്ടെന്നും പ്രധാനമന്ത്രി വിലയിരുത്തു.
ഉദ്ഘാടന ദിനത്തെ ചരിത്രപരമായ ദിനമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
Story Highlights – pm inaugurates projects kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here