Advertisement

ബീനാച്ചിയിലെ എസ്റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്ന് ആവശ്യം

February 20, 2021
1 minute Read

ഏറെ നാളത്തെ സമ്മര്‍ദ്ദത്തിനൊടുവില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തിന് കൈമാറുന്ന വയനാട് ബീനാച്ചിയിലെ 540 ഏക്കറിലെ എസ്റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കി മാറ്റാന്‍ ആവശ്യമുയരുന്നു. ടൂറിസം മേഖലക്കും സഫാരി പാര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

കല്‍പറ്റ ബത്തേരി ദേശീയപാതക്കരികിലാണ് 540 ഏക്കറോളം വരുന്ന ബീനാച്ചി എസ്റ്റേറ്റ്. വര്‍ഷങ്ങളായി കേരള സര്‍ക്കാര്‍ ഈ ഭൂമിക്ക് വേണ്ടി മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യമുന്നയിക്കുന്നുണ്ട്. അടുത്തിടെയാണ് ഭൂമി കേരളത്തിന് കൈമാറാന്‍ തീരുമാനമായത്. ഈ സാഹചര്യത്തില്‍ എസ്റ്റേറ്റ് വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്നാണ് ഒരു വിഭാഗം പറയുന്നത്. സഫാരി പാര്‍ക്കിന് അനുയോജ്യമായ ഭൂമി വയനാട്ടില്‍ വേറെ ലഭിക്കാനില്ലെന്ന സാഹചര്യവും നിലവിലുണ്ട്.

കൂടി വരുന്ന വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിനൊപ്പം ജില്ലയുടെ വിനോദസഞ്ചാര വികസനത്തിനും മുതല്‍ കൂട്ടാകും സഫാരി പാര്‍ക്കെന്നാണ് പൊതുവിലയിരുത്തല്‍. ബീനാച്ചി എസ്റ്റേറ്റിന് സമീപം വന്യമൃഗശല്യം രൂക്ഷമാണെന്ന പരാതിയുമായി നാട്ടുകാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു ഇതിനും സഫാരി പാര്‍ക്കിലൂടെ പരിഹാരമാകും.

Story Highlights – beenachi estate land

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top