‘മത്സ്യമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതിയത് കോൺഗ്രസ്; കുപ്രചാരണം വേണ്ട’; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് കോൺഗ്രസാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. കുപ്രചാരണം നടത്തി മത്സ്യത്തൊഴിലാളികളെ സർക്കാരിനെതിരെ തിരിച്ചുവിടാമെന്ന വ്യാമോഹം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നടത്തിയത്. അത് തീരദേശങ്ങളിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാരിന് കൃത്യമായ നയമാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights – Ramesh chennithala, Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here