കഞ്ചിക്കോട്ട് കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു

palakkad bus aacident

പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. കോയമ്പത്തൂര്‍ ഭാഗത്തേ്ക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് എതിര്‍വശത്തെ ട്രാക്കിലേക്ക് മറിഞ്ഞത്. എന്നാല്‍ ലോറി മറിയുന്നത് കണ്ട് ബസുകള്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്

അപകടം നടന്നത് ഇന്ന് രാവിലെ അഞ്ചരയോടെയാണ്. പാലക്കാട് നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കഞ്ചിക്കോട് വച്ച് നിയന്ത്രണം വിട്ട് എതിര്‍വശത്തെ ട്രാക്കിലേക്ക് മറിഞ്ഞു.

ഇതേസമയം എതിര്‍വശത്തെ ട്രാക്കില്‍ വാളയാറില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും, ബെംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് ഉണ്ടായിരുന്നത്. ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ വേഗത കുറച്ച് ബസുകള്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശം കണ്ടെയ്‌നറില്‍ ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ലോറി ഡ്രൈവര്‍ കോട്ടയം സ്വദേശി മനു തോമസിന് പരുക്കേറ്റു. എന്നാല്‍ പരുക്ക് ഗുരതരമല്ല. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights – accident, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top