ശബരിമല വിഷയം ചർച്ചയായാൽ നേട്ടം ആർക്ക് ? ട്വന്റിഫോർ പോൾ ട്രാക്കർ സർവേ ഫലം

ശബരിമല ആചാര സംരക്ഷണ നിയമം ചർച്ചയായാൽ നേട്ടം ആർക്കെന്ന ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേയിൽ ഫലം യുഡിഎഫിന് അനുകൂലം. 46 ശതമാനം പേരാണ് യുഡിഎഫ് നേട്ടം കൊയ്യുമെന്ന് അഭിപ്രായപ്പെട്ടത്. ബിജെപിക്ക് 32 ശതമാനം നേട്ടമുണ്ടാകുമെന്നും 22 ശതമാനം പേർ എൽഡിഎഫിന് നേട്ടമാകുമെന്നും സർവേയിൽ അഭിപ്രായം രേഖപ്പെടുത്തി.
വികസന വിഷയത്തിൽ ജനം അനുകൂലിച്ചത് എൽഡിഎഫിനെയാണ്. കേരളത്തിൽ വികസനം ചർച്ചയായാൽ എൽഡിഎഫിനാകും നേട്ടമെന്ന് സർവേ ഫലത്തിൽ പറയുന്നത്. ഈ ചോദ്യത്തിന് 46 ശതമാനം പേരാണ് എൽഡിഎറിനെ പിന്തുണച്ചത്. 40 ശതമാനം പേർ യുഡിഎഫിനേയും, 14 ശതമാനം പേർ ബിജെപിയേയും പിന്തുണച്ചു.

ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേയിൽ, ഇ ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമോ എന്നതായിരുന്നു ആദ്യ ചോദ്യം. ഇതിനോട് പ്രതികരിച്ച 44 ശതമാനം ആളുകളും ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നായിരുന്നു പ്രതികരിച്ച്. നാൽപത് ശതമാനം പേർ ഗുണം ചെയ്യില്ലെന്ന് പ്രതികരിച്ചപ്പോൾ പതിനാറ് ശതമാനം ആളുകൾ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.
ജോസ്. കെ. മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ഇതിന് 44 ശതമാനം ഗുണം ചെയ്യില്ലെന്നും 40 ശതമാനം ഗുണം ചെയ്യുമെന്നും പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുമോ എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. ഇതിന് 45 ശതമാനം ആളുകൾ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പ്രതികരിച്ചു. 37 ശതമാനം സാധ്യത വർധിപ്പിക്കില്ലെന്നും അഭിപ്രായപ്പെട്ടു.
Story Highlights – sabarimala, poll tracker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here