മധ്യപ്രദേശിലെ ബസ് അപകടം; മരണം 54 ആയി

മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം കനാലിലേയ്ക്ക് മറിഞ്ഞ് ഉണ്ടായ ബസ് അപകടത്തിൽ മരണം 54 ആയി. കാണാതായ അവസാന വ്യക്തിയുടെ മൃതദേഹവും ഇന്ന് കനാലിൽ നിന്ന് കണ്ടെത്തി. ഇതോടെ തിരച്ചിൽ അവസാനിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ സിഥി ജില്ലയിലെ പാട്‌നയിലാണ് അപകടം ഉണ്ടായത്. ബൻസാഗർ കനാലിലേക്കാണ് ബസ് മറിഞ്ഞത്. ഏഴു പേർ നീന്തി രക്ഷപ്പെട്ടു. സിഥിയിൽ നിന്ന് സാത്‌നയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട ശേഷം രക്ഷപ്പെട്ട ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Story Highlights – 54 Bodies Recovered In Madhya Pradesh Bus Tragedy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top