ഘടക കക്ഷികളുമായി സിപിഐഎമ്മിന്റെ സീറ്റ് ചര്‍ച്ച ഇന്ന് ആരംഭിക്കും

ഘടക കക്ഷികളുമായി സിപിഐഎമ്മിന്റെ സീറ്റ് ചര്‍ച്ച ഇന്ന് ആരംഭിക്കും. ഓരോ പാര്‍ട്ടിയുമായി പ്രത്യേകമായാകും ചര്‍ച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലായിരുന്ന കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണിക്കു പുറത്തു നിന്നു സഹകരിച്ച ഐഎന്‍എല്ലുമാണ് എല്‍ഡിഎഫിലെ പുതിയ കക്ഷികള്‍.
സിപിഐഎമ്മും സിപിഐയും നേരത്തെ പ്രാഥമിക സീറ്റ് ചര്‍ച്ച നടത്തിയിരുന്നു. അന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് മറ്റു ഘടക കക്ഷികളുമായുള്ള ചര്‍ച്ച. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് സി പിഐഎമ്മിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. യുഡിഎഫ് നല്‍കിയ 15 സീറ്റുകള്‍ എല്‍ഡിഎഫിനോടും ജോസ് കെ.മാണി ആവശ്യപ്പെടുമെങ്കിലും 12 കൊണ്ട് തൃപ്തിപ്പെടും.
എന്നാല്‍ പരമാവധി 10 സീറ്റാണ് ജോസ് വിഭാഗത്തിന് സിപിഐഎം കരുതിയിട്ടുള്ളത്. ഏഴു സീറ്റുകളാണ് എല്‍ജെഡിയു ടെ ആവശ്യം. മാണി സി. കാപ്പന്‍ പോയെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റ് തന്നെ എന്‍സിപി ആവശ്യപ്പെടും.
Story Highlights – CPIM seat talks will begin today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here