യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന കാരാട്ട് റസാഖിന്റെ വാദം തള്ളി മുസ്ലിം ലീഗ്

തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്താണ് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇടത് മുന്നണിയില്‍ തന്നെ തുടരുമെന്ന് കാരാട്ട് റസാഖ് ട്വന്റിഫോറിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചു നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടന്നായിരുന്നു കാരാട്ട് റസാഖിന്റെ വാദം. എന്നാല്‍ ജില്ലാ പ്രാദേശിക നേതാക്കളുമായുള്ള വിയോജിപ്പ് നിലനില്‍ക്കുന്നതിനാല്‍ ലീഗിലേക്ക് തിരികെയില്ലന്ന് കാരാട്ട് റസാഖ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. ഇടത് മുന്നണി പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും നിലവില്‍ മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും കാരാട്ട് റസാഖ് കൂട്ടിച്ചേര്‍ത്തു.
Read Also : ഉമ്മന്‍ ചാണ്ടിയുടെ മടങ്ങിവരവ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുന്നെന്ന് മുസ്ലിം ലീഗ്
എന്നാല്‍ കാരാട്ട് റസാഖുമായി യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് എംഎല്‍എയുടെ ശ്രമം എന്ന് കെ പി എ മജീദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Story Highlights – karat rasaq, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here