ലോകത്ത് അതിവേഗം വളരുന്ന ടെക് ഹബ്ബ് ; ബെംഗളൂരു പട്ടികയിൽ ഒന്നാമത്

ടെക്നോളജി അടക്കി വാഴുന്ന ഈ ലോകത്ത് അല്ലെങ്കിൽ വരാൻ പോകുന്ന ടെക്നോളജി യുഗത്തിൽ ഇന്ത്യ നിർണ്ണായകമായ പങ്ക് വഹിക്കുമെന്നത് വർഷങ്ങൾക്ക് മുൻപ് പ്രവചനം മാത്രമായിരുന്നുവെങ്കിൽ 2021 ന്റെ തുടക്കത്തിൽ വരുന്നത് അത് ശരിവയ്ക്കുന്ന കണക്കുകളാണ്. ടെക് ഹബ്ബായി ഇന്ത്യയിലെ പല നഗരങ്ങളും മാറുന്നു. പ്രത്യേകിച്ച് ലോക നഗരങ്ങളെ കീഴടക്കി അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിട്ടിരിക്കുന്നു. അക്കൂട്ടത്തിൽ ബെംഗളൂരു ആണ് പട്ടികയിൽ ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനിൽ പുറത്തിറക്കിയ പുതിയ റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ ,ബെർലിൻ ,പാരീസ് എന്നിങ്ങനെയുള്ള ലോകോത്തര നഗരങ്ങളെ പിന്തള്ളി ഇന്ത്യയുടെ ബെംഗളൂരു ലോകത്തിലെ ഏറ്റവും മികച്ച അതിവേഗം വളരുന്ന ടെക് ഹബ്ബ് എന്ന നേട്ടം കൈവരിച്ചിരിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുബൈയും ഒട്ടും നിരാശപ്പെടുത്തിയിട്ടിട്ടില്ല. പട്ടികയിൽ ആറാം സ്ഥാനത്തുണ്ട് മുംബൈ. ലണ്ടൻസ് ഇന്റർനാഷണൽസ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ് ഏജൻസി, ലണ്ടൻ ആൻഡ് പാർട്ട്നേഴ്‌സ് ആണ് റിപ്പോർട്ട് തയ്യാറാക്കി പുറത്ത് വിട്ടത്. ടെക്നോളജി രംഗത്തെ ഈ കുതിപ്പ് രാജ്യത്തിന് കരുത്തു പകരുമെന്നത് ഉറപ്പാണ്. ഈ അടുത്തകാലത്ത് ടെക്നോളജി രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ എടുത്തു പറയേണ്ടവയാണ്. ഇക്കാര്യത്തിൽ മുന്നിട്ട് നിന്ന് കൊണ്ട് രാജ്യത്തെ നയിക്കുന്ന മേഖലയായി മാറുകയാണ് ബംഗളൂരു എന്ന നഗരം. 2016 മുതലുള്ള കണക്ക് പ്രകാരം ലോകത്തെ അതിവേഗം വളരുന്ന ടെക് കേന്ദ്രമായിട്ട് ബംഗളൂരു മാറുകയാണ്. ഇന്ത്യയുടെ സ്വന്തം സിലിക്കൺ വാലിയെന്ന് വിളിക്കപ്പെടുന്ന ബെംഗളൂരുവിന്റെ നിക്ഷേപം 4 വർഷത്തിനിടെ വർദ്ധിച്ചത് 5.4 മടങ്ങാണ് .
പട്ടികയിലുള്ള രണ്ടാമത്തെ നഗരമായ ലണ്ടൻ 2016 ,2020 കാലയളവിൽ 3.5 മില്യൺ ഡോളറിൽ നിന്ന് 10.5 മില്യൺ ഡോളറായി മൂന്ന് ഇരട്ടി വളർച്ചയാണ് രേഖപ്പെടുത്തിയത്. ടെക്നോളജി രംഗത്ത് ഇന്ത്യ കൈവരിക്കുന്ന അത്ഭുതകരമായ നേട്ടമാണിത്. ഇന്ത്യയിലുടനീളം ലണ്ടന് നല്ല ബന്ധമാണ് ഉള്ളത്. ഇന്ത്യയും ലണ്ടനും തമ്മിൽ പരസ്പരം സഹകരിച്ച് കൊണ്ട് പല രംഗത്തും പ്രവർത്തിക്കുന്നുണ്ട്. ശക്തമായ വ്യാപാര നിക്ഷേപ ബന്ധവും ഉണ്ട്. ഇപ്പോഴത്തെ ഈ കണക്കുകൾ സാങ്കേതിക വിദ്യയിൽ യു.കെ യും ഇന്ത്യയും തമ്മിലുള്ള ഭാവി പങ്കാളിത്തത്തിനുള്ള അവസരങ്ങൾ കൂടിയാണ് വ്യക്തമാക്കുന്നത്. പകർച്ചവ്യാധികൾ ഉണ്ടായിരുന്നിട്ടും ഇന്ത്യയുടേയും ലണ്ടനിലെയും ടെക്നോളജി കമ്പനികൾ വിപണിപിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്നതിൽ മുന്നിട്ടിറങ്ങിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മൊത്തത്തിലുള്ള ടെക് വെൻച്വർ ക്യാപിറ്റലിസ്റ് ഇൻവെസ്റ്റ്മെന്റ് പട്ടികയിൽ ബെംഗളൂരു ആറാം സ്ഥാനത്തുണ്ടെന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. നിലവിൽ മുന്നിലുള്ള ന്യൂയോർക് , ബെയ്‌ജിങ് ,സാൻഫ്രാൻസിസ്കോ , ലണ്ടൻ എന്നീ നഗരങ്ങൾ ഇതേ സ്ഥിതി തുടങ്ങുകയാണെങ്കലിൽ അതികം വൈകാതെ തന്നെ ബെംഗളൂരുവിനു മറികടക്കാൻ സാധിക്കുകയും ചെയ്യും. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തുന്ന നഗരമായി മാറിയ ബെംഗളൂരു തീർച്ചയായും ടെക്നോളജി രംഗത്തെ ഏറ്റവും ശക്തമായ നഗരമായി മാറാൻ ഇനി അധിക സമയം വേണ്ടി വരില്ല.
Story Highlights – Bengaluru becomes fastest-growing tech hub
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here