കൊറോണിൽ ലോഞ്ചിംഗിൽ ആരോഗ്യമന്ത്രി പങ്കെടുത്ത സംഭവം; വിമർശിച്ച് ഐഎംഎ

കൊവിഡ് വാക്സിൻ എന്ന അവകാശവാദവുമായി പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ വാക്സിൻ്റെ ലോഞ്ചിംഗിൽ ആരോഗ്യമന്ത്രി ഹർഷ് വർധൻ പങ്കെടുത്തതിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വ്യാജമായ, അശാസ്ത്രീയമായ ഒരു ഉത്പന്നത്തിൻ്റെ അവതരണത്തിൽ പങ്കെടുത്തതിൽ ആരോഗ്യമന്ത്രി വിശദീകരണം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
Read Also : പരമ്പരാഗത വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന; അവകാശവാദത്തിൽ മലക്കം മറിഞ്ഞ് പതഞ്ജലി
“രാജ്യത്തിൻ്റെ ആരോഗ്യമന്ത്രി എന്ന നിലയിൽ മുഴുവൻ രാജ്യത്തിനു മുന്നിൽ വച്ച് ഇത്തരം വ്യാജ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത് എത്രത്തോളം ഉചിതവും യുക്തിപരവുമാണ്? രാജ്യത്തിൻ്റെ ആരോഗ്യമന്ത്രി എന്ന നിലയിൽ മുഴുവൻ രാജ്യത്തിനു മുന്നിൽ വച്ച് വ്യാജവും അശാസ്ത്രീയവുമായ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത് എത്രത്തോളം ന്യായീകരിക്കാവുന്നതാണ്? രാജ്യത്തിൻ്റെ ആരോഗ്യമന്ത്രി എന്ന നിലയിൽ മുഴുവൻ രാജ്യത്തിനു മുന്നിൽ വച്ച് ഈ ഉത്പന്നത്തെ അനീതിപരവും തെറ്റായതുമായ രീതികളിലൂടെ രാജ്യമെമ്പാടും പ്രോത്സാഹിപ്പിക്കുന്നത് എത്രത്തോളം ധാർമ്മികമാണ്? രാജ്യത്തിൻ്റെ ആരോഗ്യമന്ത്രി എന്ന നിലയിലും ഒരു ഡോക്ടർ എന്ന നിലയിലും അശാസ്ത്രീയമായ ഒരു ഉത്പന്നം രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് എത്രത്തോളം ധാർമ്മികമാണ്?”- ഐഎംഎ വാർത്താകുറിപ്പിലൂടെ ചോദിച്ചു.
അതേസമയം, പരമ്പരാഗത കൊവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പതഞ്ജലി തങ്ങളുടെ നിലപാടിൽ മലക്കം മറിയുകയും ചെയ്തു.
ഫെബ്രുവരി 19ന് കൊറോണിൽ അവതരിപ്പിച്ചപ്പോഴാണ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന് അവകാശപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രകാരം കേന്ദ്രസർക്കാർ വാക്സിന് അംഗീകാരം നൽകി എന്ന് പതഞ്ജലി വാർത്താകുറിപ്പിൽ അറിയിച്ചപ്പോൾ പതഞ്ജലിയുടെ എംഡി രാകേഷ് മിത്തൽ ഈ വാദത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഇതിനു പിന്നാലെ ലോകാരോഗ്യ സംഘടനയുടെ സൗത്തീസ്റ്റ് ഏഷ്യ ട്വിറ്റർ ഹാൻഡിൽ ഈ അവകാശ വാദത്തിൽ വ്യക്തത നൽകി. ഒരു പരമ്പരാഗത വാക്സിനും ഡബ്ല്യുഎച്ച്ഓ പരിശോധിച്ചിട്ടില്ല എന്നായിരുന്നു ഈ ട്വീറ്റ്. ഇതിനു പിന്നാലെയായിരുന്നു പതഞ്ജലിയുടെ വിശദീകരണം.
Story Highlights – IMA questions Health Min Harsh Vardhan’s endorsement of Patanjali’s Coronil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here