പാകിസ്താനിൽ നാല് വനിതാ സന്നദ്ധ പ്രവർത്തകരെ വെടിവച്ച് കൊന്നു

പാകിസ്താനിൽ നാല് വനിതാ സന്നദ്ധ പ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തി. വടക്കൻ വസീറിസ്താനിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് മിർ അലി നഗരത്തിന് സമീപത്തെ ഇപ്പി എന്ന ഗ്രാമത്തിൽ ആക്രമണം ഉണ്ടായത്. വനിതാ സന്നദ്ധ പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി സംഘം വെടിവെക്കുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് തീവ്രവാദികളുടെ പ്രവർത്തനം ശക്തമാണെന്നും ആദിവാസി സംസ്‌കാരമായ ഇവിടെ സ്ത്രീകൾ സ്വതന്ത്രരായി നടക്കുന്നത് ചിലർക്ക് സ്വീകാര്യമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമികൾക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.

Story Highlights – Shot dead, Pakistan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top