കേരളാ കോണ്‍ഗ്രസ് അയോഗ്യതാ വിഷയത്തില്‍ സ്പീക്കറുടെ പ്രാഥമിക തീരുമാനം വ്യാഴാഴ്ച

കേരളാ കോണ്‍ഗ്രസ് അയോഗ്യതാ വിഷയത്തില്‍ സ്പീക്കറുടെ പ്രാഥമിക തീരുമാനം വ്യാഴാഴ്ച. വിഷയത്തില്‍ സ്പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദം സ്പീക്കര്‍ നേരത്തെ കേട്ടിരുന്നു. സ്പീക്കര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് പി.ജെ. ജോസഫ് വിഭാഗമാണ് ആദ്യം തര്‍ക്കം ഉന്നയിച്ചത്. ജോസ് കെ. മാണി വിഭാഗവും സമാനമായി പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതും ഇക്കാര്യത്തില്‍ വ്യാഴാഴ്ച വിധി പറയുന്നതും.
പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടാണ് തര്‍ക്കത്തിന് ആധാരമായ സംഭവങ്ങള്‍ നടന്നത്. സര്‍ക്കാരിന് എതിരെ വോട്ട് ചെയ്യണമെന്ന വിപ്പ് പി.ജെ. ജോസഫ് വിഭാഗം നല്‍കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നായിരുന്നു ജോസ് കെ. മാണി വിഭാഗം നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ വിപ്പ് നല്‍കാന്‍ മോന്‍സ് ജോസഫിന് അധികാരം ഉണ്ടോ എന്ന തര്‍ക്കം നേരത്തെ തന്നെ ജോസ് കെ. മാണി വിഭാഗം ഉന്നയിക്കുകയും ചെയ്തിരുന്നു.
Story Highlights – Speaker’s preliminary decision on Kerala Congress disqualification
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here