Advertisement

കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം; സമ്മതം അറിയിച്ച് ദേവസ്വങ്ങൾ

February 22, 2021
1 minute Read
Thrissur Pooram covid restrictions

കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം എക്സിബിഷനും സാമ്പിൾ വെടിക്കെട്ടും ഒഴിവാക്കും. അണിനിരത്താവുന്ന ആനകളുടെ എണ്ണം വർധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ബുധനാഴ്ച ചേരുന്ന യോഗത്തിൽ സ്വീകരിക്കും. കൂടുതൽ ഇളവുകൾ പൂരത്തിനു മുൻപുള്ള ദിവസങ്ങളിലെ കൊവിഡ് സാഹചര്യം പരിഗണിച്ചാവും തീരുമാനിക്കുക. ജില്ല ഭരണകൂടവും ദേവസ്വങ്ങളും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

വരുന്ന 17ന് ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പൂരനഗരി സന്ദർശിച്ച് എത്രത്തോളം ആളുകളെ പൂരത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയും എന്ന് തീരുമാനിക്കും.

Story Highlights – Thrissur Pooram with covid restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top