നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റ നിലയില്‍

fire

കോഴിക്കോട് നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയും ശബ്ദവും കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്.

തീയണച്ച ശേഷം നാല് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരുടെയും നില ഗുരുതരമാണ്. ആത്മഹത്യാ ശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നു.

Story Highlights – nadapuram, caught fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top